Tuesday, September 24, 2013

സ്വപ്നം

പകൾ കണ്ടതും സ്വപ്നം

രാത്രി കണ്ടതും സ്വപ്നം

ജീവിതത്തിൽ തളിരിട്ടതോ

ദു:സ്വപ്നം


പങ്കു വെച്ചതും സ്വപ്നം

പങ്കു വെക്കപ്പെട്ടതും സ്വപ്നം

ജീവിതത്തിൽ നടന്നതോദു:സ്വപ്നം


ഒരുമിച്ചു കണ്ടതും സ്വപ്നം

ഒറ്റയ്ക്ക് കണ്ടതും സ്വപ്നം

ജീവിത്തിൽ ലഭിച്ചതോദു:സ്വപ്നം

അസ്വസ്ഥത

നിദ്രാ വിഹീനമാം രാവുകളിൽ
നിന്നെ കുറിച്ചുള്ള ഓർമകളാൽ
അറിയാതെ അറിയാതെ ആരോമലേ
അസ്വസ്ഥനാകുന്നു ഞാൻ

കൂട്ടി വെച്ച മഞ്ചാടി മണികളിൽ
നെയ്തു വെച്ച സ്വപ്നങ്ങളിൽ
തെളിയുന്ന നിന് മുഖതാൽ
അറിയാതെ അറിയാതെ ആരോമലേ
അസ്വസ്ഥനാകുന്നു ഞാൻ

കാലം തെറ്റിയ കാലവർഷത്തിൽ
അലയടിച്ചുയരുന്ന തിരമാലയിൽ
തെളിയുന്ന നഷ്ട സ്വപ്നതാൽ
അറിയാതെ അറിയാതെ ആരോമലേ
അസ്വസ്ഥാൻ ആകുന്നു ഞാൻ...

സൗഹൃദം

പുകയായ് എരിഞ്ഞു തീരുവാനല്ലെൻ മനതാരിൽ തിരിയായ് തെളിഞ്ഞു നിന്നൊരെൻ സൗഹൃദം
പുകയായ് എരിഞ്ഞു തീരുവാനല്ലെൻ മനതാരിൽ തിരിയായ് തെളിഞ്ഞു നിന്നൊരെൻ സൗഹൃദം
രോശമാം കാലമേ പിരിക്കുവാനാകില്ല നിനക്കെൻ സൗഹൃദം
രോശമാം കാലമേ പിരിക്കുവാനാകില്ല നിനക്കെൻ സൗഹൃദം

പ്രണയമാം മഴ മേഘമേ നിൻ കാർവർണം എൻ സൗഹൃദം മറക്കുന്നുവോ...
പ്രണയമാം മഴ മേഘമേ നിൻ കാർവർണം എൻ സൗഹൃദം മറക്കുന്നുവോ...

കത്തിജ്ജ്വലിക്കുന്ന സൂര്യന്നു കീഴിലും പ്രഭ ചൊരിയുന്ന ചന്ദ്രന്നു കീഴിലും
മങ്ങാതെ മറയാതെ തെളിയുന്നോരെൻ സൗഹൃദം.....

കത്തിജ്ജ്വലിക്കുന്ന സൂര്യന്നു കീഴിലും പ്രഭ ചൊരിയുന്ന ചന്ദ്രന്നു കീഴിലും
മങ്ങാതെ മറയാതെ തെളിയുന്നോരെൻ സൗഹൃദം.....

താരകങ്ങളേ നാണിച്ചു കൊൾക.. സൗരയൂഥങ്ങളെ നാണിച്ചു കൊൾക....
ലഭിക്കില്ല നിങ്ങൾക്ക് ഞങ്ങളുടെ സൌഹൃദം.....

താരകങ്ങളേ നാണിച്ചു കൊൾക.. സൗരയൂഥങ്ങളെ നാണിച്ചു കൊൾക....
ലഭിക്കില്ല നിങ്ങൾക്ക് ഞങ്ങളുടെ സൌഹൃദം
.....